അഫ്ഗാൻ വിഷയം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു

അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പഞ്ച്ശീർ അടക്കം അഫ്ഗാനിസ്താന്റെ മുഴുവൻ നിയന്ത്രണവും തങ്ങളുടെ കൈവശമാണെന്ന താലിബാന്റെ വാദത്തിന് പിന്നാലെയാണ് അടിയന്തിര യോഗം വിളിച്ചു ചേർത്തത്. അഫ്ഗാനിസ്താനിൽ പാകിസ്താന്റെ ഇടപെടലുകൾ യോഗം വിലയിരുത്തി.
പാക് ചാര സംഘടനയായ ഐഎസ്ഐ അഫ്ഗാനിസ്താനിൽ നടത്തുന്ന പരസ്യ ഇടപെടൽ യോഗം വിലയിരുത്തി. അഫ്ഗാനിസ്താനിൽ എത്തിയ പാക് ചാര സംഘടന ഐഎസ്ഐയുടെ മേധാവി ലഫ്റ്റനൻറ് ജനറൽ ഫയിസ് ഹമീദ് സർക്കാർ രൂപീകരണത്തിനായി അവിടെ തുടരുകയാണ്. വടക്കൻ പ്രവിശ്യയിലെ സംഘർഷത്തിലും താലിബാനെ പാകിസ്ഥാൻ സഹായിക്കുകയാണ് ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയത്.
Read Also : പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; അഫ്ഗാൻ വിഷയം മുഖ്യ അജണ്ട
അഫ്ഗാനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കുന്ന കാര്യവും ചർച്ചയായി. അഫ്ഗാനിസ്താനിലെ പൗരൻമാർ ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്ന് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നു. നേരത്തെ നൽകിയ വിസകൾ റദ്ദാക്കിയ സർക്കാർ ഇ -വിസയ്ക്ക് സൗകര്യം ഏർപ്പെടുത്തി.
Read Also : താലിബാൻ വിരുദ്ധ സേനയ്ക്ക് നേരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്ട്
Story Highlight: PM Modi holds high-level meet on Afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here