ഇറാഖിൽ ഐഎസ് ആക്രമണം; 13 പൊലീസുകാർ കൊല്ലപ്പെട്ടു

വടക്കൻ ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ്സിൻ്റെ ആക്രമണം. വടക്കൻ ഇറാഖിലെ കിർകുക് പ്രവിശ്യയിലുള്ള സാതിഹ ഗ്രാമത്തിലാണ് ആക്രമണം. സാതിഹയിലെ ചെക്ക്പോസ്റ്റിൽ വച്ചുണ്ടായ ആക്രമണത്തിൽ 13 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ച് പൊലീസുകാർക്ക് പരുക്കേറ്റു എന്നും റിപ്പോർട്ടുണ്ട്. (police killed IS Iraq)
സായുധരായ ഐഎസ് തീവ്രവാദികൾ പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന ആക്രമണമായിരുന്നു നടന്നത്.
അതേസമയം, അഫ്ഗാനിസ്ഥാനിലെ പഞ്ജ്‌ഷീറിൽ കഴിഞ്ഞ ദിവസം താലിബാനുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേനാ വക്താവ് ഫഹീം ദഷ്തി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ജാമിയത്തേ ഇസ്ലാമി പാർട്ടിയുടെ മുതിർന്ന നേതാവും ഫെഡറേഷൻ ഓഫ് അഫ്ഗാൻ ജേണലിസ്റ്റ്സിൻ്റെ അംഗവും കൂടിയാണ് ഫഹീം. ടോളോ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Read Also : പഞ്ജ്ഷീർ ഏറ്റുമുട്ടൽ; അഫ്ഗാൻ സുരക്ഷാസേനാ വക്താവ് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
പഞ്ജ്ഷീറിലുണ്ടായ ഏറ്റുമുട്ടലിൽ 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. 1000ലധികം താലിബാനികൾ തടവിലാണെന്നും അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് അവകാശപ്പെടുന്നു. കുഴിബോംബുകൾ ഉള്ളതുകാരണം പ്രദേശത്തെ താലിബാൻ ആക്രമണം മന്ദഗതിയിലാണ്. ഇതാണ് ഇവർ കൊല്ലപ്പെടാനുള്ള പ്രധാന കാരണമായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, അഫ്‌ഗാനിസ്ഥാനിൽ എല്ലാവരേയും ഉൾപ്പെടുത്തിയുള്ള സർക്കാർ രൂപീകരിക്കണമെന്ന വിശാല ആശയം മുന്നോട്ട് വെച്ച മുല്ല അബ്ദുൽ ഗനി ബരാദറിന് മറ്റൊരു വിഭാഗം താലിബാൻ നേതാക്കളിൽ നിന്നും വെടിയേറ്റതായി വിവരം. പുതിയ താലിബാൻ സർക്കാരിനെ ബരാദർ നയിക്കുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് അധികാര വടംവലി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അറബ് മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ റിപ്പോർട്ട് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
താലിബാൻ നേതാക്കൾ തമ്മിൽ ആഭ്യന്തര പ്രശ്‌നമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികാരത്തിനുവേണ്ടിയുള്ള തർക്കം നടക്കുന്നതായി പറയപ്പെടുന്നു. ഈ തർക്കത്തിനിടയിലാണ് താലിബാൻ സഹസ്ഥാപകൻ മുല്ലാ അബ്ദുൾ ഗനി ബരാദറിന് വെടിയേറ്റതായി റിപ്പോർട്ട്. താലിബാനിൽ ഒരു വിഭാഗം ആളുകൾ ഒരു സമ്പൂർണ്ണ താലിബാൻ ഭരണം വേണമെന്ന് വാദിക്കുന്നതായി പറയുന്നു. മധ്യകാലഘട്ടത്തിലേക്ക് അഫ്ഗാനിസ്ഥാനെ കൊണ്ടുപോകുന്ന പഴയ താലിബാൻ ഭരണമാണ് അവർ ആഗ്രഹിക്കുന്നത്. ഇതിനെ എതിർത്ത ആളായിരുന്നു ബരാദർ.
Story Highlight: police killed IS attack Iraq
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here