നിപ; പി എസ് സി പരീക്ഷകൾ മാറ്റി

സെപ്റ്റംബർ 18, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി എസ് സി ബിരുദതലം പ്രാഥമിക പരീക്ഷകൾ മാറ്റിവെച്ചു. ഓക്ടോബർ 23, 30 തീയതികളിലേക്കാണ് മാറ്റിയിരിക്കുന്നത്.
സെപ്റ്റംബർ 7 ന് നടത്താൻ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (അറബി) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ ആറിലേക്കും മാറ്റി. സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
Read Also : യു പി എസ് സി പരീക്ഷ; കൊച്ചി മെട്രോ സര്‍വീസ് ഞായറാഴ്ച രാവിലെ 7 മണി മുതല്‍
നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലും, പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ച് ഉദ്യോഗാർത്ഥികളെ പരീക്ഷക്ക് ഇരുത്തുന്നതിൽ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലുമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
Read Also : പിഎസ്ഇ റാങ്ക് പട്ടികയിൽ മാറ്റം; ഒഴിവുകൾക്ക് ആനുപാതികമായി പട്ടിക ചുരുക്കിയേക്കും
Story Highlight: PSC exams postponed
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!