പി കെ കുഞ്ഞാലിക്കുട്ടി ഇഡി ക്ക് മുന്നിൽ ഹാജരാകും; തട്ടിപ്പ് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടക്കണം: വി ഡി സതീശൻ

പി കെ കുഞ്ഞാലിക്കുട്ടി ഇ ഡി ക്ക് മുന്നിൽ ഹാജരാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൃത്യമായ ആസൂത്രണത്തോടും രേഖകളോടെയും വേണം ഇ ഡി ക്ക് മുന്നിൽ ഹാജരാകാൻ. അതിനുള്ള സാവകാശമാണ് പി കെ കുഞ്ഞാലികുട്ടി തേടിയതെന്നും എആർ നഗർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടക്കണമെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
ഇതിനിടെ മലപ്പുറം എആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ മുസ്ലി ലീഗ് നേതാവും മുൻ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെടി ജലീൽ എംഎൽഎ ഇന്ന് രംഗത്തെത്തിയിരുന്നു . സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ 1,021 കോടിയുടെ കള്ളപ്പണമുണ്ടെന്ന് കണ്ടെത്തിയതായി കെ.ടി.ജലീൽ അറിയിച്ചു.
Read Also : എആർ നഗർ ബാങ്കിൽ 1,021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ; സൂത്രധാരൻ കുഞ്ഞാലിക്കുട്ടി; ആരോപണവുമായി കെ.ടി ജലീൽ
ഇന്ന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു കെ.ടി ജലീലിന്റെ ആരോപണം. ബാങ്ക് സെക്രട്ടറി വി.കെ ഹരികുമാറാണ് തട്ടിപ്പിന് ഒത്താശ ചെയ്തതെന്ന് ജലീൽ പറയുന്നു. ഹരികുമാർ ജോലി ചെയ്ത 40 വർഷത്തെ ക്രമക്കേട് ഭയാനകമാണെന്നും ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർബിഐക്ക് കത്ത് നൽകുമെന്നും കെ.ടി ജലീൽ പറഞ്ഞു.
Read Also : എആർ നഗർ സഹകരണ ബാങ്കിൽ കൂടുതൽ ക്രമക്കേടുകൾ; അക്കൗണ്ട് ഉടമയറിയാതെ നടന്നത് 80 ലക്ഷം രൂപയുടെ ഇടപാട്
Story Highlight: V D Satheesan on AR Nagar Bank fraud, p k kunhalikutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here