‘ശരീരം ആയുധമാക്കിയ അതുല്യ പ്രതിഭ; സിനിമയില്‍ ഇത്രയധികം കാലം നായകനായ ഒരു നടനില്ല’: അടൂര്‍ ഗോപാലകൃഷ്ണന്‍

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമയില്‍ ഇത്രയധികം നീണ്ട കാലം നായകനായി തുടരുന്ന ഒരു നടനില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വ്യക്തി എന്ന നിലയിലും പ്രൊഫഷണല്‍ എന്ന നിലയിലും അങ്ങേയറ്റം കൃത്യത പാലിക്കുന്ന ആളാണ് മമ്മൂട്ടി. ചിട്ടകള്‍ എല്ലാം കര്‍ശനമായി പാലിക്കും. കൃത്യനിഷ്ടയോടെയാണ് ജീവിതം. തന്റെ ശരീരമാണ് ആയുധമെന്ന് മനസിലാക്കിയ ആളാണ് മമ്മൂട്ടി. അദ്ദേഹത്തിന് എഴുപത് വയസായെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നല്‍കി ആരാധകാപാത്രമായി തുടരാന്‍ മമ്മൂട്ടിക്ക് കഴിയട്ടെയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Story Highlight: adoor wishes to mammootty
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here