Advertisement

‘എനിക്ക് ആരോടെങ്കിലും അസൂയയുണ്ടെങ്കിൽ അത് നിങ്ങളോടാണ്’; മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മേജർ രവി

September 7, 2021
2 minutes Read

‘എനിക്ക് ആരോടെങ്കിലും അസൂയയുണ്ടെങ്കിൽ അത് നിങ്ങളോടാണ്’ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മേജർ രവി. സത്യംപറഞ്ഞാൽ അസൂയയാണ്,ഇ കൊറോണ വന്നപ്പോൾ വിചാരിച്ചു വീട്ടിൽ ഒതുങ്ങി ചടഞ്ഞു കൂടികാണുമെന്ന് പക്ഷെ ഇപ്പൊ വേറെ ഒരു ചെറുപ്പകാരനായി വീണ്ടും വന്നിട്ടുണ്ട്, മുടിയൊക്ക വളർത്തി കൂടുതൽ സുന്ദരനായിട്ട് അവതരിച്ചു. നേരിട്ട് ഈ ഇടയ്ക്ക് കാണാൻ പറ്റിയില്ലെങ്കിലും പല സ്ഥലങ്ങളിൽ കണ്ടുകൊണ്ടിരിക്കുകയാണെന്നും സംവിധായകൻ മേജർ രവി 24 നോട് പ്രതികരിച്ചു.(mammotty)

Read Also : എന്റെ ജീവിതത്തിൽ സ്‌ക്രീനിൽ ഉള്ളതിനേക്കാൾ ഹീറോയിക്ക് ആയ ഒരു മമ്മൂക്കയുണ്ട് ; ദീദി ദാമോദരൻ

എന്റെ സിനിമയ്ക്ക് മമ്മൂക്ക കൂടെയുണ്ടായിരുന്ന 27 ദിവസങ്ങൾ ഞാൻ ഓർക്കുന്നു. മിഷൻ 90 ഡേയ്‌സ് 27 ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്. 32 ഓളം ലൊക്കേഷനുകളിലായി ഞാനും മമ്മൂക്കയും സഞ്ചരിച്ചത് ഓർക്കുന്നു. ഒരു അതിഥിയെ എങ്ങനെ വീട്ടിൽ സ്വീകരിക്കണം എന്നുള്ളത് മമ്മുക്കയിൽ നിന്ന് കണ്ടുപഠിക്കേണ്ട ഒന്നാണ്.

ഉള്ളിൽ സ്നേഹമുള്ള പച്ചയായ മനുഷ്യനാണ് അദ്ദേഹം. ജീവിതത്തിൽ മമ്മൂക്കയെ നോക്കിയിരിക്കുന്ന ഒരുപാട് ചെറുപ്പക്കാരുണ്ട് അവരുടെയൊക്ക റോൾ മോഡലാണ് മമ്മൂട്ടി. എല്ലാവിധ ആയുരാരോഗ്യവും നേരുന്നു,ഇപ്പോഴും എപ്പോഴും ആ ചെറു പുഞ്ചിരി നിലർത്തി ഒരുപാട് സിനിമകൾ ഇനിയും ചെയ്യട്ടെ എന്ന് ആശംസിച്ച് സംവിധായകൻ മേജർ രവി.

Story Highlight: Director major ravi- wish Mammotty -birthday –

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top