Advertisement

മമ്മൂട്ടിയെ കാണുന്നത് സ്വന്തം അനിയനായി : മധു

September 7, 2021
2 minutes Read
madhu about mammootty

മമ്മൂട്ടിയെ കാണുന്നത് സ്വന്തം അനിയനെ പോലെയാണെന്ന് നടൻ കെ. മധു. മെ​ഗാസ്റ്റാറിന്റെ പിറന്നാളിന് ട്വന്റിഫോറിലൂടെ ആശംസ നേരുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ :

‘മമ്മൂക്ക മലയാളത്തിന്റെ മഹാഭാ​ഗ്യമാണ്. എന്റെ സ്വന്തം അനിയനായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. കാൻസർ രോ​ഗികളുടെ ചികിത്സയ്ക്കും മറ്റും മമ്മൂട്ടി ഒരുപാട് പണം ചെലവാക്കുന്നുണ്ട്. അതൊന്നും പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല. നല്ലൊരു മനുഷ്യ സ്നേഹിയും അതുല്യ കലാകാരനുമാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് 70 വയസായെന്ന് തോന്നുന്നില്ല.
ചിട്ടയായ ജീവിതവും അദ്ദേഹത്തിന്റെ കലയോടുള്ള ആത്മാർത്ഥതയുമാണ് മമ്മൂട്ടിയെ വേറിട്ട് നിർത്തുന്നത്. നല്ലൊരു സുഹൃത്തും ഞാൻ ഏറെ ബഹുാനിക്കുന്ന കലാകാരനുമാണ് മമ്മൂട്ടി’.

Read Also : ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മമ്മൂട്ടി- മോഹന്‍ലാല്‍ താരജോഡി; സിനിമയ്ക്ക് പുറത്ത് മത്സരങ്ങളില്ലാത്ത അപൂര്‍വ സൗഹൃദം

മെ​ഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 70-ാം പിറന്നാളിന്റെ നിറവിലാണ്. കലാ-സാംസ്കാരിക-രാഷ്ട്രീയ രം​ഗത്തെ നിരവധി പേരാണ് താരത്തിന് ആശംസയേകിയിരിക്കുന്നത്.

Story Highlight: madhu about mammootty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top