Advertisement

മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കി മലയാള സിനിമ താരങ്ങൾ; സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമെന്ന് മോഹൻലാൽ; യൗവ്വനം വളർന്നു കൊണ്ടേയിരിക്കട്ടെയെന്ന് സുരേഷ് ഗോപി

September 7, 2021
3 minutes Read

മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാള സിനിമ താരങ്ങൾ. സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമെന്ന് മോഹൻലാൽ.യൗവ്വനം വളർന്നു കൊണ്ടേയിരിക്കട്ടെയെന്ന് സുരേഷ് ഗോപി.മലയാള സിനിമാ താരങ്ങളായ പൃഥ്വിരാജ്,നിവിൻ പൊളി,ടോവിനോ തോമസ്, ആസിഫ് അലി,ജയസൂര്യ,ദിലീപ് തുടങ്ങിയ താരങ്ങൾ ആശംസകളുമായി എത്തി. മകനായ ദുൽഖർ സൽമാൻ തന്റെ 70ആം വയസിലും മമ്മൂട്ടി ഇങ്ങനെ ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രശംസിച്ചുകൊണ്ടാണ് ദുൽഖർ മമ്മൂട്ടിയെ ആശംസിച്ചത്.

സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും പ്രിയങ്കരനാണ് ‘മമ്മൂക്ക’ എന്ന് മഞ്ജു വാര്യർ. മമ്മൂക്കയെ ഇഷ്ടപ്പെടാത്ത ആരും തന്നെയില്ല. മലയാളികളായിട്ടുള്ള, സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും മമ്മൂക്ക പ്രിയങ്കരനാണ്. സിനിമയെ കുറിച്ച് പറയുമ്പോൾ പറയുന്ന ആദ്യ രണ്ടു പേരുകളിൽ ഒന്നാണ് മമ്മുക്കയുടേതെന്നും മഞ്ജു വാര്യർ 24 നോട് പറഞ്ഞു.

മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാള സിനിമ താരങ്ങൾ. ഇതുപോലൊരു പ്രതിഭയ്ക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതമാണെന്നാണ് മോഹൻലാൽ പറഞ്ഞത്. സഹോദരന്റെ നിറവിശേഷമായ വാത്സല്യം കൊണ്ടും, ജ്യോഷ്ഠ തുല്യമായ കരുതൽ കൊണ്ടും, വ്യക്തി ജീവിതത്തിലേയും പ്രൊഫഷണൽ ജീവിതത്തിലേയും എല്ലാ ഉയർച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് തന്റെ ജീവിതത്തിൽ മമ്മൂട്ടിയെന്നും മോഹൻലാൽ പറഞ്ഞു.

“യൗവ്വനം വളർന്നു കൊണ്ടേയിരിക്കട്ടെ.. വാഴ്ക വളമുടൻ!” എന്ന് സുരേഷ് ഗോപി പിറന്നാൾ ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ കുറിച്ചു.

‘വരും തലമുറയ്ക്ക് മമ്മൂക്കയും മമ്മൂക്കയുടെ സിനിമകളും ഏറെ പ്രജോതനകരമാണ്..ലോകം മമ്മൂക്കയെ സ്നേഹിക്കുന്നു താങ്കളുടെ സിനിമകളെ സ്നേഹിക്കുന്നു, ജന്മദിനാശംസകൾ ഇക്ക’ എന്ന് പൃഥ്വിരാജ് കുറിച്ചു

മകനായ ദുൽഖർ സൽമാൻ തന്റെ 70ആം വയസിലും മമ്മൂട്ടി ഇങ്ങനെ ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രശംസിച്ചുകൊണ്ടാണ് ദുൽഖർ മമ്മൂട്ടിയെ ആശംസിച്ചത്

‘ഇന്ത്യൻ സിനിമയുടെ ഇതിഹാസവും എന്റെ പ്രചോദനവും! #പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ- എന്ന് നിവിൻ പൊളി ആശംസിച്ചു

കുടുംബത്തെ ഏറെ സ്നേഹിക്കുന്നയാൾ, സിനിമയിലും ജീവിതത്തിലെയും റോൾ മോഡലാണ് മമ്മൂക്ക എന്റെ പ്രചോദനമാണ് മമ്മൂക്ക,,, എന്ന് ആസിഫ് അലി ഫേസ്ബുക്കിൽ കുറിച്ചു

അതേസമയം മകൾക്ക് ഒപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണ് ടോവിനോ പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്…പിറന്നാൾ ആശംസകൾ മമ്മൂക്ക എന്നാണ് ടോവിനോയുടെ കുറിപ്പ്

വീഡിയോ ആശംസയുമായാണ് ജയസൂര്യ എത്തിയത് എന്നെപ്പോലുള്ള വളർന്ന് വരുന്ന കലാകാരന്മാർക്ക് ഏറെ പ്രചോദനമാണ് മമ്മൂക്ക. എന്നും ഇതേ യുവത്വം തുടരട്ട എന്ന് ജയസൂര്യ പറഞ്ഞു.

Story Highlight: Malayalam Cinema Industry -Birthday wish-Mammotty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top