മുട്ടിൽ മരം മുറിക്കൽ ; പ്രതികൾക്ക് ജാമ്യമില്ല, റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി

മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ബത്തേരി കോടതി ഈ മാസം ഇരുപതാം തീയതി വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 16 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ,റോജി അഗസ്റ്റിൻ ,ജോസുകുട്ടി ആഗസ്റ്റിൽ എന്നിവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിച്ചത്. ഇവരുടെ ജാമ്യാപേക്ഷ മുമ്പ് കോടതിയിൽ നൽകിയിരുന്നു. എന്നാൽ ഇവർക്ക് ജാമ്യം നൽകാൻ കോടതി തയാറായില്ല.
Read Also : മുട്ടിൽ മരം മുറിക്കൽ കേസിലെ കുറ്റവാളികളെ സംരക്ഷിക്കില്ല; മുഖ്യമന്ത്രി
മുട്ടിൽ മരം മുറിക്കൽ കേസിലെ പ്രതികളായ അഗസ്റ്റിൽ സഹോദരങ്ങളും ഡ്രൈവർ വിനീഷും ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നേരത്തെ ജാമ്യാപേക്ഷ നൽകിയിരുന്നു. ഹൈക്കോടതി ഈ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ ജാമ്യം നൽകേണ്ടയെന്ന തീരുമാനത്തിൽ ബത്തേരി കോടതി എത്തിയത്. ജൂലൈ 28 നാണ് പ്രതികൾ അറസ്റ്റിലായത്. കഴിഞ്ഞ 41 ദിവസമായി മനന്താവാടി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതികൾ.
Read Also : മുട്ടിൽ മരം മുറിക്കൽ കേസ് ; ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം
Story Highlight: muttil tree cutting: Defendants have no bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here