‘കേരളത്തിലേതുപോലെ ഉത്സവകാലത്ത് ഇളവു നല്‍കാനാകില്ല’; വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി

ഉത്സവകാലത്ത് ഇളവ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്. കേരളത്തിലേതു പോലെ ഉത്സവകാലത്ത് ഇളവു നല്‍കാനാകില്ല. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ കാരണം ഉത്സവകാലത്ത് നല്കിയ ഇളവുകള്‍ കാരണമാണെന്നും സ്റ്റാലിന് വ്യക്തമാക്കി.
വിനായക ചതുര്‍ത്ഥിക്ക് ഇളവ് വേണമെന്ന ബിജെപി എംഎല്‍എയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സ്റ്റാലിന് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ ഇളവുകള്‍ നല്‍കാനാകൂ എന്നും സ്റ്റാലിന് വ്യക്തമാക്കിയിട്ടുണ്ട്.
Story Highlight: never give concession says stallin
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!