സർക്കാർ പ്രഖ്യാപിച്ച് താലിബാൻ; മുല്ല മുഹമ്മദ് ഹസൻ പ്രധാനമന്ത്രിയാകും

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ. മുല്ല മുഹമ്മദ് ഹസൻ അഫ്ഗാനിസ്താനിലെ പുതിയ പ്രധാനമന്ത്രിയാകും. മുല്ല ബരാദർ ഉപപ്രധാനമന്ത്രിയും ഒപ്പം വിദേശകാര്യ വകുപ്പിന്റെ ചുമതലയും വഹിക്കും. ഇടക്കാല പ്രതിരോധമന്ത്രിയായി യാക്കൂബ് മുജാഹിദിനേയും ആഭ്യന്തര മന്ത്രിയായി സിറാജുദിൻ ഹഖാനിയെയും നിയമിച്ചു. ദീര്‍ഘനാളായി തുടരുന്ന താലിബാന്റെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കാണ് ഇതിലൂടെ വിരാമമായിരിക്കുന്നത്.
യു.എന്നിന്റെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് മുല്ല മുഹമ്മദ് ഹസൻ എന്നുള്ളത് ശ്രദ്ധേയമാണ്. താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കുന്നതിനുവേണ്ടിയാണ് ഇത്തെമൊരു തീരുമാനമെടുക്കാന്‍ താലിബാന്‍ നിര്‍ബന്ധിതരായതെന്നാണ് റിപ്പോർട്ടുകൾ.
Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
തര്‍ക്കം പരിഹരിക്കാന്‍ പാക് ഇടപെടലിന്റെ കൂടെ ഭാഗമായാണ് അധികം പരിചിതനല്ലാത്ത ഒരു നേതാവിനെ താലിബാന്‍ തിരഞ്ഞെടുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. താലിബാനിലെ ഒന്നിലധികം വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണമാണ് അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം വൈകിയത്. മൂന്നാഴ്ച മുമ്പാണ് അഫ്‌ഗാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തത് . എന്നാല്‍ സര്‍ക്കാരിനെ ആര് നയിക്കുമെന്ന കാര്യത്തില്‍ സമവായത്തിലെത്താനായിരുന്നില്ല.
Read Also : അഫ്ഗാൻ വിഷയം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു
Story Highlight: Taliban appoints Hassan Akhund as acting PM in new Afghan govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here