എ ആർ നഗർ ബാങ്ക് ക്രമക്കേട്, കേന്ദ്ര ഇടപെടൽ തേടി ബിജെപി

എ ആർ നഗർ ബാങ്ക് ക്രമക്കേട് കേന്ദ്ര ഇടപെടൽ തേടി എ പി അബ്ദുള്ളകുട്ടി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും സഹകരണ മന്ത്രാലയത്തിനും പരാതി നൽകും. ഇ ഡി അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമെന്നും എ പി അബ്ദുള്ളകുട്ടി പറഞ്ഞു.
എ ആര്‍ നഗർ ബാങ്കിലെ കള്ളപ്പണം ഇ ഡി അന്വേഷിക്കേണ്ട എന്ന മുഖ്യമന്ത്രിയുടെ നിലപാട് അവിശുദ്ധ ബന്ധത്തിന്റെ തെളിവെന്ന് കെ സുരേന്ദ്രൻ. കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധമാണ് ജലീലിനെ തള്ളാൻ കാരണമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മാറാട് കലാപം മുതൽ ലീഗ് സിപിഎം ബന്ധവരെ ഇതിലൂടെ വ്യക്തമാണ്. ലീഗിനാൽ നയിക്കപ്പെടുന്ന കോൺഗ്രസ്, കഥ അറിയാതെ ആട്ടം കാണുന്നുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Also : കെ ടി ജലീലിന്റെ ആക്രമണ പദ്ധതി പരാജയപ്പെട്ടു; കെപിഎ മജീദ് ട്വന്റി ഫോറിനോട്
അതേസമയം എ ആർ ബാങ്ക് ക്രമക്കേടിൽ കെ ടി ജലീലിന്റെ പ്രസ്‌താവനയിൽ അതൃപ്‌തി അറിയിച്ച് സിപിഐഎം സംസ്ഥാന നേതൃത്വവും രംഗത്തെത്തി. പ്രതികരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കെ ടി ജലീലിന് നിർദേശം. എ ആർ ബാങ്ക് ക്രമക്കേട് വിഷയത്തിലെ പ്രതികരണത്തിൽ കെ ടി ജലീലിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി ഫോണിൽ വിളിച്ച് അതൃപ്‌തി അറിയിച്ചു. സഹകരണ ബാങ്കിൽ ഇഡി അനേഷണമെന്നത് പാർട്ടി നിലപാടിന് എതിരെന്ന് സിപിഐഎം. പി കെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെക്കുന്നത് ശെരിയല്ലെന്ന് എ വിജയരാഘവൻ അറിയിച്ചു.
അതേസമയം വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സർക്കാർ സംവിധാനങ്ങൾ കൂട്ട് നിൽക്കില്ലെന്നും കെ.ടി ജലീലിന്റെ നിലപാടിനെ തള്ളി വി.എൻ വാസവൻ രംഗത്തെത്തി. എ ആർ നഗർ ബാങ്കിൽ ക്രമക്കേട് നടന്നോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സഹകരണ മന്ത്രി അറിയിച്ചു.
Story Highlight: BJP requires ed to inestigate-arbank- case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here