എ ആർ നഗർ ബാങ്ക് ക്രമക്കേട് കെ ടി ജലീലിന്റെ പ്രസ്‌താവന; അതൃപ്‌തി അറിയിച്ച് സിപിഐഎം

എ ആർ ബാങ്ക് ക്രമക്കേടിൽ കെ ടി ജലീലിന്റെ പ്രസ്‌താവനയിൽ അതൃപ്‌തി അറിയിച്ച് സിപിഐഎം സംസ്ഥാന നേതൃത്വവും രംഗത്തെത്തി. പ്രതികരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കെ ടി ജലീലിന് നിർദേശം. എ ആർ ബാങ്ക് ക്രമക്കേട് വിഷയത്തിലെ പ്രതികരണത്തിൽ കെ ടി ജലീലിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി ഫോണിൽ വിളിച്ച് അതൃപ്‌തി അറിയിച്ചു. സഹകരണ ബാങ്കിൽ ഇഡി അനേഷണമെന്നത് പാർട്ടി നിലപാടിന് എതിരെന്ന് സിപിഐഎം. പി കെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെക്കുന്നത് ശെരിയല്ലെന്ന് എ വിജയരാഘവൻ അറിയിച്ചു.
Read Also : എറണാകുളത്തെ തെരഞ്ഞെടുപ്പ് പരാജയം; സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് വിശദീകരണം തേടി
അതേസമയം വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സർക്കാർ സംവിധാനങ്ങൾ കൂട്ട് നിൽക്കില്ലെന്നും കെ.ടി ജലീലിന്റെ നിലപാടിനെ തള്ളി വി.എൻ വാസവൻ രംഗത്തെത്തി. എ ആർ നഗർ ബാങ്കിൽ ക്രമക്കേട് നടന്നോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സഹകരണ മന്ത്രി അറിയിച്ചു . അന്വേഷണ റിപ്പോർട്ട് ഇതുവരെ സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് വി എൻ വാസവൻ പ്രതികരിച്ചു. കെ.ടി ജലീലിന്റെ ആരോപണത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് തനിക്കും പറയാനുള്ളതെന്ന് സഹകരണ മന്ത്രി. ഇ ഡി അന്വേഷണം വേണം എന്ന കെ ടി ജലീലിന്റെ ആരോപണം തള്ളി വി എൻ വാസവൻ.
സഹകരണ മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സർക്കാരുണ്ട് അതുകൊണ്ട് തന്നെ ഇ ഡി പരിശോധിക്കേണ്ട ആവശ്യമില്ല അതാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത് അത് തന്നെയാണ് എനിക്കും പറയാനുള്ളത്. പറഞ്ഞതിൽ ഉള്ളടക്കം എന്ത് എന്ന കെ ടി ജലീലിനോട് തന്നെ ചോദിക്കണം. വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സർക്കാർ സംവിധാനങ്ങൾ കൂട്ട് നിൽക്കില്ല എന്ന് വി എൻ വാസവൻ പറഞ്ഞു.
Story Highlight: cpim against-ktjaleel-statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here