ആക്ഷേപം ഉന്നയിച്ചവരെ ഇല്ലാതാക്കുക എന്ന ലീഗ് സമീപനം അവസാനിക്കുക; ഹരിതയ്‌ക്കെതിരായ മുസ്ലിം ലീഗ് നടപടിക്കെതിരെ കെ ടി ജലീൽ

ഹരിതയ്‌ക്കെതിരായ മുസ്ലിം ലീഗ് നടപടി പ്രതിലോമപരമെന്ന് കെ ടി ജലീൽ. ആക്ഷേപം ഉന്നയിച്ചവരെ ഇല്ലാതാക്കുക എന്ന സമീപനമാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്. ആക്ഷേപം ഉന്നയിച്ചവരെ ഇല്ലാതാക്കുക എന്ന സമീപനമാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്. ഇങ്ങനെയാണെങ്കിൽ മുസ്ലിം ലീഗിന് വനിതാ ലീഗിനെയും പിരിച്ചുവിടേണ്ടി വരും. മുസ്ലിം ലീഗ് നേതൃത്വം ഇക്കാര്യം സംബന്ധിച്ച് പുനരാലോച്ചന നടത്തണമെന്നും കെ ടി ജലീൽ 24 നോട് പറഞ്ഞു.
അതേസമയം ഹരിതയുടേത് കാലഹരണപ്പെട്ട കമ്മിറ്റിയെന്ന് ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി. എം എസ് എഫ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടതിനെ ന്യായികരിച്ച് ഇ.ടി. മുഹമ്മദ് ബഷീർ രംഗത്തെത്തി. ഹരിതയുടേത് കലഹരണപ്പെട്ട കമ്മിറ്റിയെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഹരിത കമ്മിറ്റി അച്ചടക്ക ലംഘനം നടത്തിയെന്നും, ചർച്ചകൾക്ക് ശേഷം കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ കമ്മിറ്റിയെ കുറിച്ച് ലീഗ് നേതൃത്വം ഉടൻ തീരുമാനം എടുക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി.
Read Also : സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ ഹരിത കോടതിയിലേക്ക്
എം എസ് എഫ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിടാൻ മുസ്ലിം ലീഗ് തീരുമാനം. ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരും. കലഹരണപ്പെട്ട കമ്മിറ്റിയാണ് ഇപ്പോൾ നിലവിലുള്ളത്.
കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചു.
Story Highlight: KT Jaleel support over Haritha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here