Advertisement

ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകൾ നാളെ ഇഡിക്ക് കൈമാറുമെന്ന് കെ ടി ജലീൽ

September 8, 2021
Google News 1 minute Read

ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകൾ നാളെ ഇഡിക്ക് കൈമാറുമെന്ന് കെ ടി ജലീൽ. ഇ ഡി ആവശ്യപ്പെട്ടത് കൊണ്ടാണ് തെളിവുകൾ കൈമാറുന്നത്. നാളെ വൈകിട്ട് 4 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ഏഴ് കാര്യങ്ങൾ ഇ ഡി ആവശ്യപ്പെട്ടു ഈ ഏഴ് കാര്യങ്ങളിലെ രേഖകൾ സംഘടിപ്പിച്ച് നൽകാൻ കഴിയുന്നത് നൽകണമെന്നും ആവശ്യപ്പെട്ടതായി കെ ടി ജലീൽ പറഞ്ഞു. നാളെ ഹാജരാകാൻ അവർ തന്നെ തീയതി കുറിച്ച് നൽകിയതാണ്.

Read Also : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; സി ബി ഐ അന്വേഷണം എതിർത്ത് സർക്കാർ

ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് തമാശയാണ് അത് തന്നോട് പലപ്പോഴും പറയാറുണ്ടെന്ന് കെ ടി ജലീൽ പറഞ്ഞു. എ ആർ നഗറിൽ ഇഡി അന്വേഷണം വേണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെ ടി ജലീൽ. സഹകരണ ബാങ്ക് വിഷയത്തിൽ സിപിഐഎം നേതാക്കൾ ചോദിച്ചാൽ വിശദികരണം നൽകും.

അതേസമയം എ ആർ ബാങ്ക് ക്രമക്കേടിൽ കെ ടി ജലീലിന്റെ പ്രസ്‌താവനയിൽ അതൃപ്‌തി അറിയിച്ച് സിപിഐഎം സംസ്ഥാന നേതൃത്വവും രംഗത്തെത്തി. പ്രതികരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കെ ടി ജലീലിന് നിർദേശം. എ ആർ ബാങ്ക് ക്രമക്കേട് വിഷയത്തിലെ പ്രതികരണത്തിൽ കെ ടി ജലീലിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി ഫോണിൽ വിളിച്ച് അതൃപ്‌തി അറിയിച്ചു. സഹകരണ ബാങ്കിൽ ഇഡി അനേഷണമെന്നത് പാർട്ടി നിലപാടിന് എതിരെന്ന് സിപിഐഎം. പി കെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെക്കുന്നത് ശെരിയല്ലെന്ന് എ വിജയരാഘവൻ അറിയിച്ചു.

Story Highlight: KT Jaleel will-present-evidence-on-ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here