മെക്സിക്കോയിൽ പ്രളയം; ആശുപത്രിയിലെ രോഗികൾ മുങ്ങിമരിച്ചു

മെക്സിക്കോയിലെ പ്രളയത്തിൽ രോഗികൾ മുങ്ങിമരിച്ചു. സെൻട്രൽ മെക്സിക്കോയിലെ ഒരു ആശുപത്രിയിലെ 17 രോഗികളാണ് മരണപ്പെട്ടത്. ആശുപത്രിയിലെ വൈദ്യുതിവിതരണം തടസ്സപ്പെടുകയും ഓക്സിജൻ ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു. പൗരന്മാർ ഉയർന്ന ഇടങ്ങളിൽ കഴിയണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് താമസം മാറ്റണമെന്നും മെക്സിക്കൻ പ്രസിഡൻ്റ് ആന്ദ്രേ മാനുവൽ ലോപസ് അറിയിച്ചു. (Mexico Patients die floods)
ബാക്കിയുള്ള രോഗികളെയും ആശുപത്രി ജീവനക്കാരെയും ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്. മറ്റ് 40ഓളം രോഗികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 56 രോഗികളാണ് ആശുപത്രിയിൽ ആകെ ഉണ്ടായിരുന്നത്. കൊവിഡ് രോഗികളായിരുന്നു കൂടുതലും. മരണപ്പെട്ടവരിൽ കൂടുതലും കൊവിഡ് രോഗികളായിരുന്നു.
Read Also : മെക്സിക്കോയിലെ ഭൂചലനം; ദൃശ്യങ്ങൾ
ഇന്നലെ മെക്സിക്കോയിൽ വൻ ഭൂചലനം ഉണ്ടായിരുന്നു. പ്രാദേശിക സമയം ഇന്നലെ രാത്രി 9.05നാണ് ഭൂചലനമുണ്ടായത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 7.30നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. കെട്ടിടം ഇടിഞ്ഞുവീണായിരുന്നു മരണം. രാജ്യത്തിൻ്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലാണ് ഭൂകമ്പം കൂടുതലായി ബാധിച്ചത്.
ഭൂചലനത്തിൽ പ്രദേശത്തെ കുന്നുകളൊക്കെ കുലുങ്ങി. വൃക്ഷങ്ങൾ കടപുഴകുകയും കുന്നുകളിൽ നിന്നുള്ള പാറക്കല്ലുകൾ റോഡിലേക്ക് ഉരുണ്ടുവീഴുകയും ചെയ്തു. ആളുകൾ വീടുകളിൽ നിന്ന് തെരുവിലേക്ക് ഓടിയിറങ്ങി. ആകാശത്ത് വിവിധ നിറങ്ങളിലുള്ള പ്രകാശം നിറയുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂചലനം ഉണ്ടായതോടെ ഇവിടെ വൈദ്യുതി തടസ്സപ്പെട്ടു. ഇതോടെ കേബിൾ കാറുകളും മറ്റും നിശ്ചലമായി ആളുകൾ കുടുങ്ങി.
Story Highlight: Mexico Patients die floods hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here