പള്ളിയോടത്തിൽ ഷൂസിട്ട് കയറി ഫോട്ടോഷൂട്ട്; മോഡൽ വധഭീഷണി നേരിടുന്നതായി പരാതി

പള്ളിയോടത്തിൽ കയറി ഫോട്ടോ എടുത്തതിന്റെ പേരിൽ വിവാദത്തിലായ നവ മാധ്യമ താരവും മോഡലുമായ നിമിഷ ഭീഷണി നേരിടുന്നതായി പരാതി. അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റിന് മാപ്പ് പറഞ്ഞിട്ടും ഭീഷണി തുടരുകയാണെന്ന് നിമിഷ ട്വന്റിഫോറിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് നിമിഷ. ( palliyodam photoshoot controversy )
തിരുവല്ല ഓതറ പുതുകുളങ്ങര പള്ളിയോടത്തിൽ ഷൂസിട്ട് കയറി ഫോട്ടോ എടുത്തതിന്റെ പേരിലാണ് നവ മാധ്യമ താരവും മോഡലുമായ നിമിഷ ഭീഷണി നേരിടുന്നത്. അനുമതി ഇല്ലാതെ പള്ളിയോടത്തിൽ കയറിയതിനും ഷൂസിട്ട് ഫോട്ടോ എടുത്തതിനും നിമിഷയ്ക്കെതിരെ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്ന ഫോട്ടോ പിൻവലിച്ച് താൻ മാപ്പ് പറഞ്ഞിട്ടും കൊല്ലുമെന്ന് ഉൾപ്പെടെയുള്ള നിരന്തര ഭീഷണി തുടരുകയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും നിമിഷ ട്വന്റി ഫോറിനോട് പറഞ്ഞു.
Read Also : മരുന്ന് നൽകി സിംഹക്കുട്ടിയെ മയക്കികിടത്തി വിവാഹ ഫോട്ടോഷൂട്ട് , സംഭവം വിവാദത്തിൽ
അതേസമയം വിവാദമായ ഫോട്ടോയുടെ പേരിൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും നിമിഷ വ്യക്തമാക്കി. പള്ളിയോടത്തിൽ ഷൂസിട്ട് കയറിയതിനെതിരെ പള്ളിയോട സേവ സംഘവും , ബി ജെ പി യും നൽകിയ പരാതിയിൽ നിമിഷയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. നിമിഷയെ പള്ളിയോടത്തിൽ കേറാൻ സഹായിച്ച പുലിയൂർ സ്വദേശി ഉണ്ണിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
Story Highlight: palliyodam photoshoot controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here