Advertisement

‘പീഡനം നടന്നതിന് തെളിവുകളില്ല’; റാബിയ സെയ്ഫ് കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

September 8, 2021
1 minute Read
sabia saifi murder

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സെയ്ഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പീഡനാരോപണം തള്ളി ഡല്‍ഹി പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റാബിയ പീഡനത്തിനിരയായെന്ന് തെളിവുകളിലെന്നാണ് പൊലീസ് വാദം. കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് അന്വേഷണം ഉചിതമല്ലെന്ന റാബിയയുടെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി.

ഓഗസ്റ്റ് 26നാണ് റാബിയയെ കാണാതാകുന്നത്. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് വൈകിയെത്താറുള്ള ആ ഉദ്യോഗസ്ഥയെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തുന്നത്. റാബിയയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ കുറിച്ചും തങ്ങള്‍ക്കറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കേസ് അന്വേഷണത്തില്‍ ഡല്‍ഹി പൊലീസ് വരുത്തിയ വീഴ്ചയിലാണ് ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

മുഖത്തടക്കം കത്തി കൊണ്ട് മുറിപ്പെടുത്തിയതിന്റെ പാടുകള്‍ റാബിയയുടെ മൃതദേഹം കണ്ടെടുക്കുമ്പോഴുണ്ടായിരുന്നു. എന്നാല്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന കുടുംബത്തിന്റെ വാക്കുകള്‍ തള്ളുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റാബിയയുടെ കുംടുംബം ദിവസങ്ങളായി വീടിന് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.

Story Highlight: sabia saifi murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top