എട്ട് ദിവസം, അഞ്ചു രാജ്യങ്ങൾ; പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം നാളെ മുതൽ ആരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദർശനം നാളെ മുതൽ ആരംഭിക്കും. എട്ട് ദിവസങ്ങളിൽ പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങൾ സന്ദർശിക്കും. നാളെ ഘാനയിലേക്കാണ് ആദ്യസന്ദർശനം. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ട്രിനിഡാഡ് ആൻഡ് ടുബാഗോയിലും മോദി സന്ദർശിക്കും.
പത്ത് വർഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനമാണിത്. ജൂലൈ 9 വരെയാണ് സന്ദർശനം നീണ്ടുനിൽക്കുന്നത്. 26 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആൻഡ് ടുബാഗോ സന്ദർശനമാണിത്. ഈ മാസ 6, 7 തീയതികളിൽ ബ്രസീലിലെ റിയോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ മാസം 9ന് നമീബീയിലും മോദി സന്ദർശനം നടത്തുന്നുണ്ട്. പ്രധാനമായ ധാരണാപത്രങ്ങൾ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ രണ്ടാമത്തെ അഞ്ച് രാഷ്ട്ര സന്ദർശനമാണിത്. 2016-ൽ അദ്ദേഹം അമേരിക്ക, മെക്സിക്കോ, സ്വിറ്റ്സർലൻഡ്, അഫ്ഗാനിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.
Story Highlights : PM Modi’s foreign trip begins tomorrow: 5 countries in 8 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here