അഫ്ഗാനിസ്താനില്‍ വനിതകളെ കായിക മത്സരങ്ങളില്‍ നിന്ന് വിലക്കി

ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ കര്‍ശന നടപടികളുമായി താലിബാന്. കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വനിതകളെ വിലക്കി. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കായിക മത്സരങ്ങള്‍ അനുവദിക്കില്ലെന്ന് താലിബാന് വക്താവ് അറിയിച്ചു.
താലിബാന് കള്‍ച്ചറല്‍ കമ്മിഷന് ഡെപ്യൂട്ടി തലവന്‍ ഒ അല്ഹം ദുലില്ല വാസിഖാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഇസ്ലാം മത വിശ്വാസികളായ സ്ത്രീകള്‍ക്ക് ചേരുന്നതല്ലെന്നാണ് വാസിഖ് പറയുന്നത്. മുഖം മറയ്ക്കാതെയും പ്രത്യേക വസ്ത്രം ധരിച്ചുമുള്ളതാണ് ക്രിക്കറ്റ്. ഇത് ഇസ്ലാം മതവിശ്വാസികളായ സ്ത്രീകള്‍ക്ക് യോജിച്ചതല്ല. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വിഡിയോകളും ചിത്രങ്ങളും പ്രചരിക്കുമെന്നും വാസിഖ് ചൂണ്ടിക്കാട്ടുന്നു.
താലിബാന് ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്താനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറിയിരുന്നു.
Story Highlight: Afghan women to be banned from playing sport
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!