Advertisement

അഫ്ഗാനിസ്താനില്‍ മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ച് താലിബാന്‍

September 9, 2021
1 minute Read
journalists attacked in kabul

അഫ്ഗാനിസ്താനില്‍ മാധ്യമപ്രവര്‍ത്തകരോട് താലിബാന്റെ ക്രൂരത. വനിതകളുടെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ തല്ലിച്ചതച്ചു. കാബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എറ്റിലാട്രോസിലെ എഡിറ്ററും റിപ്പോര്‍ട്ടറുമായ താഖി ദര്യാബി, നെമത്തുള്ള നഖ്ദി എന്നിവര്‍ക്കാണ് ക്രൂരമായ മര്‍ദനമേറ്റത്.

ചാട്ടവാറും വടിയുംകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ പുറം അടിച്ച് പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ട് മാധ്യമപ്രവര്‍ത്തകരുടെ പുറത്തും കാലിനും അടിയേറ്റ് വീര്‍ത്ത ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് പേരെയും തട്ടിക്കൊണ്ടുപോയ താലിബാന്‍ വ്യത്യസ്ത മുറികളില്‍ അടച്ച ശേഷം തല്ലിച്ചതയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞിട്ടും പരിഗണിച്ചില്ലെന്നും കൊല്ലുമെന്നാണ് കരുതിയതെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തരത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ധനമേറ്റതായി വിവരമുണ്ട്.

Story Highlight: ravi teja-present-infront-ed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top