Advertisement

വ്യവസായ അനുകൂലമായ അന്തരീക്ഷമൊരുക്കലാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പി രാജീവ്

September 9, 2021
Google News 1 minute Read
p rajeev

കേരളത്തില്‍ വ്യവസായ അനുകൂലമായ അന്തരീക്ഷമൊരുക്കലാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യവസായ മന്ത്രി പി രാജീവ്. ട്രേഡ് യൂണിയനുകള്‍ റിക്രൂട്ടിംഗ് ഏജന്‍സികളല്ലെന്നും മിന്നല്‍ പണിമുടക്ക് പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായ പാര്‍ക്കുകളില്‍ ഏകീകൃത ഭൂനയം ഉടന്‍ നടപ്പിലാക്കും. എല്ലാ ജില്ലകളിലും ഒരു വ്യവസായ പാര്‍ക്ക് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യവസായങ്ങള്‍ക്ക് അതിവേഗ ലൈസന്‍സ് നല്‍കുന്ന ഏകജാലക സംവിധാനം പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also : കരിപ്പൂര്‍ വിമാനാപകടം; റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

നേരത്തെ കിറ്റെക്‌സ് കമ്പനിയും സര്‍ക്കാരുമായി തര്‍ക്കങ്ങള്‍ ഉടലെടുത്തതിന് പിന്നാലെ കേരളത്തിലെ വ്യവസായം അവസാനിപ്പിക്കുന്നെന്നും സംസ്ഥാനത്ത് വ്യവസായ അനുകൂലമായ അന്തരീക്ഷമില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Story Highlight: p rajeev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here