മയക്കുമരുന്ന് കേസ് ; നടൻ രവി തേജ ഇഡിക്ക് മുന്നിൽ ഹാജരായി

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ രവി തേജ ഇഡിക്ക് മുന്നിൽ ഹാജരായി. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ പുരി ജഗന്നാഥ്, നടി ചാര്‍മി,നടി രാകുല്‍ പ്രീത് സിംഗ് എന്നിവരെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു.
ടോളിവുഡിലെ 12 ഓളം പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം. 2017 ലാണ് കേസുമായി ബന്ധപ്പെട്ടു 20 ഓളം പേരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് തെലുങ്ക് ചലചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ പേരുകള്‍ പുറത്ത് വന്നത്.
Read Also : അഫ്‌ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി
തെലുങ്ക് നടൻ രവി തേജയെ കൂടാതെ തെന്നിന്ത്യൻ നടൻ റാണാ ദഗുബാട്ടിക്കും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന്‍റെ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് താരങ്ങളോട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here