ഇന്നത്തെ പ്രധാന വാർത്തകൾ (09-09-2021)

കോളജുകൾ ഒക്ടോബറിൽ തുറക്കും; പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങും : മന്ത്രി ആർ ബിന്ദു
സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4ന് തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കോളജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും; ഗുരുതര ആരോപണവുമായി പാലാ രൂപത
ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ഗുരുതര ആരോപണവുമായി പാലാ രൂപത. നർകോട്ടിക്, ലവ് ജിഹാദ്കൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറയുന്നു.
നിപ ആശങ്ക അകലുന്നു; 15 പേരുടെ ഫലം കൂടി നെഗറ്റീവ്
നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി. ഇതോടെ സമ്പർക്ക പട്ടികയിലുള്ള 61 പേരുടെ സാമ്പിൾ നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് പുറത്തു വന്നത്.
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 43,263 പേർക്ക് രോഗം സ്ഥിരീകരിച്ചു. 338 മരണമാണ് റിപ്പോർട്ട് ചെയ്തത്. 40, 567 പേർക്ക് രോഗമുക്തി നേടി. ( india records 43263 covid cases )
കൈനകരിയിൽ വാഹനങ്ങൾ കത്തിച്ച സംഭവം; പ്രതി പിടിയിൽ
കുട്ടനാട് കൈനകരിയിൽ വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മണ്ണഞ്ചേരി സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു.
Story Highlight: sept 9 top news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here