ആലപ്പുഴ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി. കൊവിഡ് ഐസിയുവിൽ ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി കുമാരനും കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന കായംകുളം കൃഷ്ണപുരം സ്വദേശി രമണനും ഇന്ന് വൈകിട്ടോടെ മരണപ്പെട്ടിരുന്നു. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് മാറി നൽകിയത്.
കായംകുളം സ്വദേശിയുടെ മൃതദേഹമാണ് ചേർത്തല സ്വദേശിയുടെ ബന്ധുക്കൾക്ക് മാറി നൽകിയത്. ഇതേ സമയം മെഡി.കോളജിൽ കാത്തിരുന്ന കായംകുളം സ്വദേശിയുടെ ബന്ധുക്കൾ മൃതദേഹം വിട്ടുകിട്ടാൻ വൈകിയതിനെ തുടർന്ന് അധികൃതരെ സമീപിച്ചപ്പോൾ ആണ് മൃതദേഹം മാറി നൽകിയെന്ന് വ്യക്തമായത്.
Read Also : തൃക്കാക്കര ഓണസമ്മാന വിവാദം; സമവായ നീക്കവുമായി ഡിസിസി
ഇതോടെ ചേർത്തലയിലേക്ക് പോയ ആംബുലൻസ് തിരികെ വിളിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇരുകൂട്ടരുടേയും ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
Story Highlight: alappuzha-medical-college-releases-wrong-body-to-family
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!