Advertisement

നിപ സമ്പർക്ക പട്ടികയിലുള്ളവർ നെഗറ്റീവായത് ആശ്വാസകരം: മുഖ്യമന്ത്രി

September 10, 2021
Google News 2 minutes Read
Nipah negative contact list

നിപ സമ്പർക്കപ്പട്ടികയിൽ ഉള്ളവർ നെഗറ്റീവായത് ആശ്വാസമെന്ന മുഖ്യമന്ത്രി. നിപ ലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ ശേഖരിക്കും. അപകട സാധ്യത കൂടിയവരെ 21 ദിവസം കർശന റൂം നിരീക്ഷണത്തിലാക്കും. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ്-ഫീവർ സർവെയിലൻസ് നടത്തി വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിപ സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബോധവത്ക്കരണവും ആരംഭിച്ചിട്ടുണ്ട്.

Read Also : സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കൊവിഡ്

വവ്വാലുകളുടെയും വവ്വാൽ കടിച്ച പഴങ്ങളുടെയും ശേഖരിച്ച സാമ്പിളുകൾ ഭോപ്പാൽ പരിശോധന കേന്ദ്രത്തിലേക്ക് അയക്കും. ചത്ത വാവലുകളെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമത്രി അറിയിച്ചു. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ ഹൗസ് ട്ടോ ഹൗസ് സർവേ നടത്തി. 15000ത്തോളം വീടുകളിലായി 68000 ആളുകളായിലാണ് സർവേ നടത്തിയത്. അസ്വാഭാവികമായ പനി, അസ്വാഭാവികമായ മരണങ്ങൾ മറ്റും ഈ പ്രദേശങ്ങളിൽ നടന്നിട്ടുണ്ടോ എന്നറിയുവാൻ വേണ്ടിയാണ് സർവേ നടത്തിയത്. സർവ്വേയിൽ അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരിയ ലക്ഷണങ്ങളുള്ളവരും റൂം ക്വാറന്റീനിൽ കഴിയുന്നവർക്കും കൊവിഡ് നിപ ടെസ്റ്റുകൾ നടത്തുന്നതിന് നാല് മൊബൈൽ ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്, മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Story Highlight: Nipah negative contact list; Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here