പാലാ ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ല, പ്രസ്താവന പരിശോധിക്കണം; കെ സുരേന്ദ്രൻ

ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന പരിശോധിക്കപ്പെടേണ്ടതാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ലെന്നും ബിഷപ്പിനെ എല്ലാവരും ചേർന്ന് ആക്രമിക്കേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇതിനിടെ പാലാ ബിഷപ്പിനെതിരെ രൂക്ഷവിമർശനവുമായി തൃക്കാക്കര എംഎൽഎ പിടി തോമസ് രംഗത്തെത്തി . പാല ബിഷപ്പിൻ്റെ പ്രസ്താവന സമുദായ സൗഹാർദ്ധം വളർത്താൻ ഉപകരിക്കുന്നതല്ലെന്ന് പിടി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പരാതി നല്‍കി എസ്‌ഐഒ യും പരാതി നൽകിയിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ബിഷപ്പിനെതിരെ നടപടി വേണമെന്ന് എസ്‌ഐഒ പരാതിയില്‍ ആവശ്യപ്പെട്ടു. ലൗ ജിഹാദിനൊപ്പം നര്‍കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന ബിഷപ്പിന്റെ പരാമര്‍ശം വ്യത്യസ്ത മത സമുദായങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന് തുരങ്കം വയ്ക്കുന്നതാണെന്നും എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി പരാതിയില്‍ പറഞ്ഞു.
Read Also : മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുത്; പാലാ ബിഷപ്പിനെതിരെ പിടി തോമസ്
ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
Story Highlight: Pala Bishop statement should be examined; K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here