കാക്കനാട് എംഡിഎംഎ കേസ്: സൂത്രധാരകരിൽ പ്രധാനി തൊയ്ബ അവിലാദ

കാക്കനാട് എംഡിഎംഎ കേസ് സൂത്രധാരകരിൽ പ്രധാനി തൊയ്ബ അവിലാദയെന്ന് എക്സൈസ് ക്രൈംബ്രാഞ്ച്. കേസിലെ ആറാം പ്രതി തൊയ്ബ അവിലാദിൻ്റെ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത് ലക്ഷങ്ങളാണ്. ഈ പണമെല്ലാം ലഹരി കച്ചവടത്തിൻ്റെ ഭാഗമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു.
പണം നൽകിയ ആളുകളെ എക്സൈസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്നലെ 15 പേരെ ചോദ്യം ചെയ്തു. വരും ദിവസം കൂടുതൽ ആളുകളെ ചോദ്യം ചെയ്യും എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ലഹരി എത്തിച്ചിരുന്നത് തൊയ്ബയുടെ നേതൃത്വത്തിൽ ആണെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം.
Read Also : കാക്കനാട് എംഡിഎംഎ പിടികൂടിയ കേസ്; കൂടുതല്‍ പേര്‍ക്ക് നോട്ടിസ്
ഇതിനിടെ ലഹരി കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വനം വകുപ്പ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. രണ്ട് ദിവസത്തേയ്ക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളിൽ നിന്നും മാൻകൊമ്പ് പിടികൂടിയ കേസിൽ 6 പേരുടെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയിരുന്നു.
Story Highlight: toiba avilada kakkanad drug
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here