എയര്‍ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; ഡൽഹിയിൽ കനത്ത സുരക്ഷ

ബോംബ് ഭീഷണിയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെത്തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. വ്യാഴാഴ്ച രാത്രി ഡൽഹി റാന്‍ഹോല പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്നായിരുന്നു ഭീഷണി.
കര്‍ശന പരിശോധനകള്‍ക്ക് പിന്നാലെ വിമാനം ഇന്നലെ ലണ്ടനിലേക്ക് തിരിച്ചിരുന്നു. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആയിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് ഡൽഹി വിമാനത്താവളത്തിൽ ജാഗ്രാത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Read Also : സൗദി വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; 8 പേർക്ക് പരുക്ക്
അതേസമയം സുരക്ഷാ പരിശോധന കൂട്ടിയതിനാൽ യാത്രക്കാർ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.
Read Also : കാബൂളിൽ വീണ്ടും സ്ഫോടനം
Story Highlight: Bomb threat call for Air India flight at Delhi’s IGI airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here