കണ്ണൂർ സർവകലാശാല വിവാദ സിലബസ്; സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെ: കെ സുധാകരൻ

കണ്ണൂർ സർവകലാശാല സിലബസ് പരിഷ്കരണം അജണ്ടയുടെ ഭാഗമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. സിലബസ് പരിഷ്കരണം വിദ്യാഭ്യാസ മന്ത്രിയും സിൻഡിക്കേറ്റും അറിഞ്ഞുള്ള തീരുമാനമാണെന്നും സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെയാണെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.
ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. സർവകലാശാലയിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എതിർപ്പുള്ള ആശയങ്ങളും പഠിപ്പിക്കണം. വിദ്യാര്‍ഥികള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലെന്ന് നിലപാട്. പഠനപ്രക്രിയ വിശാലമാക്കാന്‍ സര്‍വകലാശാലകൾ അവസരമൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ; ‘വ്യത്യസ്ത വീക്ഷണങ്ങള്‍ പഠിക്കട്ടെയെന്ന് നിലപാട്’
സവർക്കറുടെയും ഗോൾവാള്‍ക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തി എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്സിന്റെ സിലബസ് പരിഷ്കരിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
Read Also : കണ്ണൂർ സർവകലാശാല സിലബസ് വിവാദം; കാവിവത്കരണമായി കാണാൻ കഴിയില്ലെന്ന് വിസി
Story Highlight: K Sudhakaran on kannur university syllabus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here