Advertisement

കേരള കോണ്‍ഗ്രസ് എമ്മിനെ തള്ളി കാനം രാജേന്ദ്രന്‍; പുതിയ കക്ഷികള്‍ വന്നെങ്കിലും വോട്ട് വിഹിതം കൂടിയില്ല

September 11, 2021
1 minute Read
kanam rajendran cpi

കേരള കോണ്‍ഗ്രസ് എമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഡിഎഫില്‍ നിന്ന് പുതിയ കക്ഷികള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് വന്നെങ്കിലും അതനുസരിച്ച് വോട്ട് വിഹിതം ഉണ്ടായില്ലെന്ന് കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും താരതമ്യേന നാമമാത്രമായ വര്‍ധനവാണ് എല്‍ഡിഎഫിനുണ്ടായിട്ടുള്ളത്. അത് പക്ഷേ പുതിയ കക്ഷികള്‍ വന്നതുകൊണ്ടല്ലെന്നും സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘എല്‍ഡിഎഫിന്റെ മതനിരപേക്ഷ നിലപാടുകള്‍ കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് സര്‍ക്കാരിനെ അടുപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിഭജന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് സ്വീകരിച്ച മതനിരപേക്ഷ നിലപാടുകള്‍ക്ക് വലിയ അംഗീകാരമാണ് ലഭിച്ചത് ഈ വിജയം ഒന്നാം പിണറായി സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ തള്ളുന്നതാണ്. യുഡിഎഫും ബിജെപിയും ആഭ്യന്തര പ്രശ്‌നങ്ങളുടെ ചുഴിയില്‍പ്പെട്ട് തകര്‍ച്ചയെ നേരിടുകയാണ്’. സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Read Also : പാലാ ബിഷപ്പിന്റെ നർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തിനെതിരെ മന്ത്രി എം വി ഗോവിന്ദൻ

സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളും വാഗ്ദാനങ്ങള്‍ പാലിച്ചതും മതനിരപേക്ഷ നിലപാടും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് കാരണമായതായും തെരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തി.

Story Highlight: kanam rajendran cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top