Advertisement

കെ കെ ശിവരാമനെതിരെ നടപടി; പരസ്യ താക്കീത് നൽകാൻ തീരുമാനം

September 11, 2021
1 minute Read
public warning kk sivaraman

ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ സിപിഐ അച്ചടക്ക നടപടി. പരസ്യ താക്കീത് നൽകാൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചു എന്ന പരാമർശത്തിലാണ് നടപടി.

ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു കെ.കെ ശിവരമാന്റെ വിമര്‍ശനം. ശിവരാമന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. മറുപടി തൃപ്തിയാകാത്ത സാഹചര്യത്തിലാണ് പരസ്യശാസന നല്‍കാന്‍ തീരുമാനിച്ചത്. ഗുരു ജയന്തി ദിനത്തില്‍ ജനയുഗം നല്‍കിയ വാര്‍ത്തയുടെ രീതി ഉയര്‍ത്തിക്കാട്ടി ശിവരാമന്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം ഉന്നയിച്ചത്.

Read Also : പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചു; കെ. കെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടിസ്

‘ഇന്ന് ശ്രീ നാരായണഗുരു ജയന്തി.രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ച്ചപ്പാടില്‍ ഗുരു ദര്‍ശനങ്ങളെ അവതരിപ്പിച്ചു. ലേഖനങ്ങള്‍ എഴുതി ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകം പേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റേത് ഗുരു നിന്ദയായിരുന്നു. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയല്‍ ബോര്‍ഡും മാനേജ്‌മെന്റും ജനയുഗത്തിനു ഭൂഷണമല്ല’ എന്നായിരുന്നു ശിവരാമന്റെ പരാമര്‍ശം.

Story Highlight: public warning kk sivaraman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top