Advertisement

കാഞ്ചീപുരത്ത് 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു

September 11, 2021
Google News 1 minute Read
rape kancheepuram

തമിഴ്‌നാട് കാഞ്ചീപുരത്ത് 20കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. അഞ്ചുപേര്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കാഞ്ചീപുരത്തെ ഒരു മൊബൈല്‍ കടയില്‍ ജോലിചെയ്യുകയായിരുന്ന പെണ്‍കുട്ടി കടയില്‍ വരാറുള്ള ഗുണശേഖരന്‍ എന്ന ആളുമായി സൗഹൃദത്തിലായിരുന്നു. മറ്റൊരു കോമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്തിന് പരിചയപ്പെടുത്തി കൊടുത്തു.

ജോലിയുടെ ആവശ്യത്തിനെന്ന വ്യാജേന കുട്ടിയെ ഇവര്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു. യാത്രാമധ്യേ ഉറക്കഗുളികള്‍ ചേര്‍ത്ത പാനീയം നല്‍കി മയക്കി. പിന്നീട് മറ്റു 3 സുഹൃത്തുക്കളെ കൂടി ഗുണശേഖരന്‍ വിളിച്ചു വരുത്തി. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.

Read Also : മുംബൈയില്‍ ക്രൂരപീഡനത്തിനിരയായ യുവതി മരിച്ചു; ഒരാള്‍ അറസ്റ്റില്‍

പ്രതികളെ അഞ്ചുപേരെയും പിടികൂടിയിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനകള്‍ അടക്കമുള്ള കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Story Highlight: rape kancheepuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here