Advertisement

തൃശൂരില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ബോട്ട് തകര്‍ന്നു

September 12, 2021
1 minute Read
boat accident thrissur

തൃശൂര്‍ വാടാനപ്പള്ളിയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ബോട്ട് തകര്‍ന്നു. പൊന്നാനിയില്‍ നിന്നുള്ള അനസ് മോന്‍ എന്ന ബോട്ടാണ് തകര്‍ന്നത്. ബോട്ടില്‍ ഉണ്ടായിരുന്ന അഞ്ച് പേരും നീന്തി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. യന്ത്രത്തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ബോട്ട് കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. ശക്തമായ തിരയിലും കാറ്റിലും പെട്ട് ബോട്ട് കരയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബോട്ട് പൂര്‍ണമായും തകര്‍ന്നു. ഒരു പൊന്നാനി സ്വദേശിയും നാല് ബംഗാള്‍ സ്വദേശിയുമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. നിസാര പരുക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ബോട്ടിലെ തൊഴിലാളികള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Story Highlight: boat accident thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top