Advertisement

ലക്ഷദ്വീപില്‍ കടല്‍വെള്ളരി പിടികൂടിയ സംഭവം; ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തു

September 12, 2021
1 minute Read
ed registered case on seized sea cucumber

ലക്ഷദ്വീപില്‍ കടല്‍വെള്ളരി പിടികൂടിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. കടല്‍വെള്ളരി വില്‍പനക്ക് പിന്നിലെ പണമിടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്. കള്ളപ്പണ നിരോധിത നിയമപ്രകാരമാണ് കേസ്.

ലക്ഷദ്വീപില്‍ നിന്ന് 300 കിലോ കടല്‍വെള്ളരിയാണ് പിടികൂടിയത്. ലക്ഷദ്വീപ്, തമിഴ്‌നാട് സ്വദേശികളായ ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. നേരത്തെ ലക്ഷദീപ് മറൈന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കേസ് എടുത്തിരുന്നു. ഇക്കാര്യവും പരിഗണിച്ചാണ് ഇ.ഡി കേസെടുത്തത്.

Story Highlight: ed registered case on seized sea cucumber

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top