കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; 1.81 കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 1.81 കോടി രൂപ വിലമതിക്കുന്ന മുന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.
മൂന്ന് വ്യത്യസ്ത കേസുകളിലായാണ് ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടിയത്. അറസ്റ്റിലായവരില്‍ ഒരാള്‍ കാസര്‍ഗോഡ് സ്വദേശിയാണ്. കേക്കുണ്ടാകുന്ന മെഷീനില്‍ 912 ഗ്രാം സ്വര്‍ണം കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. ജിദ്ദയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശിയാണ് അറസ്റ്റിലായ മറ്റൊരാള്‍. ഇയാളില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് പിടിയിലായ മൂന്നാമത്തേയാള്‍. ഇയാളില്‍ നിന്ന് 852 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
Story Highlight: gold seizes in karipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here