Advertisement

പഞ്ചാബിൽ നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടി; പിടിയിലായത് അതിർത്തി പ്രദേശത്ത് നിന്ന്

May 4, 2025
2 minutes Read

ഇന്ത്യാ-പാക് അതിർത്തിയ്ക്ക് സമീപത്ത് നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടി. പഞ്ചാബ് പൊലീസാണ് ചാരന്മാരെ പിടികൂടിയത്. കഴിഞ്ഞദിവസം രാജസ്ഥാനിൽ നിന്ന് ഒരാളെ പിടികൂടിയിരുന്നു. ഇയാൾ സൈന്യത്തിന്റെ നീക്കങ്ങൾ പാകിസ്താന് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. പഞ്ചാബില്‍ പിടിയിലായവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എയര്‍ഫോഴ്‌സിന്റെ ബേസിന്റെ ചിത്രങ്ങളും സൈന്യത്തിന്റെ നീക്കങ്ങളുടെ ചിത്രങ്ങളുമെടുത്ത് പാകിസ്താന് കൈമാറുകയാണ് ചെയ്തിരുന്നത്. രണ്ട് ദിവസത്തിനിടെ മൂന്ന് പേരാണ് പിടിയിലായിരിക്കുന്നത്.

ഇന്നലെ പാക് റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതിർത്തി കടന്നതിനെ തുടർന്നായിരുന്നു പാക് ജവാനെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തത്. ഇത് പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ജവാനെ അതിർത്തിക്കുള്ളിൽ നിന്ന് പിടികൂടിയെന്നാണ് പാക് വാദം. ബഹാവൽനഗർ, ഡോംഗ ബോംഗ – സുഖൻവാല ചെക്ക്‌പോസ്റ്റിനടുത്തുനിന്ന് പാക് റേഞ്ചറെ പിടികൂടെന്നാണ് പാകിസ്താൻ പറയുന്നത്.

Read Also: പാക് റേഞ്ചർ BSF കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ച് പാകിസ്താൻ; അതിർത്തിക്ക് ഉള്ളിൽ നിന്നാണ് പിടികൂടിയതെന്ന് ആരോപണം

ബി‌എസ്‌എഫ് കോൺസ്റ്റബിൾ ഒരാഴ്ചയിലേറെയായി പാകിസ്ഥാൻ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് പാക് ജവാൻ പിടിയിലായിരിക്കുന്നത്. പിടിയിലായ പാക് റേഞ്ചറെ ബിഎസ്എഫ് ചോദ്യം ചെയ്ത് വരികയാണ്. അബദ്ധത്തിൽ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് കടന്ന ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Story Highlights : Two Pakistani spies arrested from Punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top