Advertisement

ഐപിഎലിൽ നിന്നുള്ള ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറ്റം; ബിസിസിഐയെ സമീപിച്ച് ഫ്രാഞ്ചൈസികൾ

September 12, 2021
2 minutes Read
ipl players franchise bcci

ഐപിഎലിൽ നിന്ന് ഇംഗ്ലണ്ട് താരങ്ങൾ പിന്മാറിയതുമായി ബന്ധപ്പെട്ട് ബിസിസിഐയെ സമീപിച്ച് ഐപിഎൽ ഫ്രാഞ്ചൈസികൾ. ഐപിഎൽ തുടങ്ങാൻ 10 ദിവസം മാത്രം ശേഷിക്കെ താരങ്ങൾ പിന്മാറിയത് തങ്ങൾക്ക് കടുത്ത തിരിച്ചടി ആയെന്ന് ഫ്രാഞ്ചൈസികൾ പറയുന്നു. താരങ്ങളെ ഐപിഎലിനായി യുഎഇയിൽ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങളൊക്കെ തങ്ങൾ നടത്തിയിരുന്നു എന്നും കളിക്കാരുടെ നടപടി കരാർ ലംഘനമാണെന്നും ഫ്രാഞ്ചൈസികൾ ബിസിസിഐയോട് പരാതിപ്പെട്ടു. (ipl players franchise bcci)

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരം റദ്ദാക്കിയതിനു പിന്നാലെയാണ് മൂന്ന് ഇംഗ്ലണ്ട് താരങ്ങൾ ഐപിഎലിൽ നിന്ന് പിന്മാറിയത്. സൺറൈസേഴ്സ് ഹൈദരാബാദ് താരം ജോണി ബെയർസ്റ്റോ, പഞ്ചാബ് കിംഗ്സ് താരം ഡേവിഡ് മലാൻ, ഡൽഹി ക്യാപിറ്റൽസ് താരം ക്രിസ് വോക്സ് എന്നിവരാണ് പിന്മാറിയത്. തുടർന്ന് ജോണി ബെയർസ്റ്റോയ്ക്ക് പകരം വെസ്റ്റ് ഇൻഡീസ് താരം ഷെർഫെയ്‌ൻ സൺറൈസേഴ്സിലെത്തി. മലാനു പകരം ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം പഞ്ചാബ് കിംഗ്സിലും ഇടം നേടി. പകരക്കാരെ കണ്ടെത്തിയെങ്കിലും അവസാന സമയത്ത് താരങ്ങൾ പിന്മാറിയത് ഫ്രാഞ്ചൈസികളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

Read Also : ഐപിഎല്ലില്‍ നിന്ന് ഇംഗ്ലണ്ട് താരങ്ങളുടെ കൂട്ട പിന്‍മാറ്റം ; മലന്‍, വോക്സ്, ബെയര്‍സ്റ്റോ പിന്‍മാറി

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് ബാധ രൂക്ഷമായതിനെ തുടർന്നാണ് ഐപിഎൽ സീസൺ പാതിയിൽ വച്ച് നിർത്തിയത്.

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

ഐപിഎൽ രണ്ടാം പാദത്തിൽ ബിസിസിഐ നടത്തുക 30,000 ആർടിപിസിആർ പരിശോധനകളാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള വിപിഎസ് ഹെൽത്ത്‌കെയർ ആണ് താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും വൈദ്യ സംബന്ധിയായ സേവനങ്ങൾ നൽകുക. ഇവർ തന്നെ കൊവിഡ് പരിശോധനകളും നടത്തും. താരങ്ങളുടെ അതേ ബയോ ബബിളിലാവും ആരോഗ്യപ്രവർത്തകരും കഴിയുക.

Story Highlight: ipl players pullout franchise bcci

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top