Advertisement

ഐഎസ്എൽ: ആഴ്ചാവസാനമുള്ള മത്സരങ്ങൾ രാത്രി 9.30ന്

September 12, 2021
2 minutes Read
isl weekend time change

വരുന്ന ഐഎസ്എൽ സീസണിലെ ഡബിൾ ഹെഡറിൻ്റെ സമയത്തിൽ മാറ്റം. ആഴ്ചാവസാനത്തിലുള്ള ഡബിൾ ഹെഡറുകൾ ഇനി മുതൽ രാത്രി 9.30നാണ് ആരംഭിക്കുക. മറ്റ് ദിവസങ്ങളിൽ 7.30നു തന്നെയാണ് മത്സരങ്ങൾ. കഴിഞ്ഞ സീസൺ വരെ ഡബിൾ ഹെഡറുകൾ ഉള്ള ദിവസങ്ങളിൽ വൈകിട്ട് 5.30ന് മത്സരം ആരംഭിക്കുമായിരുന്നു. ഇതാണ് രാത്രി 9.30ലേക്ക് മാറ്റിയത്. (isl weekend time change)

സമയമാറ്റം സംബന്ധിച്ച വിവരം ലീഗ് അധികൃതർ ടീമുകളെ അറിയിച്ചിട്ടുണ്ട്. രാത്രി 9.30ന് മത്സരം ആരംഭിക്കുമ്പോൾ അത് കളിക്കാർക്കും ആശ്വാസമാണ്. വൈകിട്ട് 5.30നുള്ള മത്സരത്തിൽ ഹ്യുമിഡിറ്റി പ്രശ്നമാവാറുണ്ടായിരുന്നു. രാത്രിയിലേക്ക് മത്സരം മാറ്റുമ്പോൾ അത് കളിക്കാർക്കും സഹായകരമാണ്. പുതിയ സീസണിലേക്കുള്ള മത്സരക്രമം ഈ ആഴ്ച തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, വരുന്ന ഐഎസ്എൽ സീസണിൻ്റെ ഉദ്ഘാടന മത്സരത്തിലും എടികെ മോഹൻബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടുമെന്നാണ് റിപ്പോർട്ട്. നവംബർ 19നാണ് ഐഎസ്എൽ സീസൺ ആരംഭിക്കുക. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ മൂന്ന് മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം.

Read Also : ഡ്യുറന്‍ഡ് കപ്പ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ജയം

ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.

ഡ്യുറൻഡ് കപ്പ് ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം ലഭിച്ചു. ഇന്ത്യൻ നേവിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.പെനൽറ്റി കിക്ക് വഴി അഡ്രിയാൻ ലൂണ ആണ് ബ്ലാസ്റ്റേഴ്സിൻറെ വിജയഗോൾ നേടിയത്.

ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. ആദ്യ പകുതിയിൽ പന്തടക്കത്തിലും പാസിംഗിലും ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു മുന്നിൽ.ബ്ലാസ്റ്റേഴ്സിൻറെ കെ.പ്രശാന്തിനെ ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി പെനൽറ്റി വിധിച്ചത്.

കെ പി രാഹുലും അബ്ദുൾ ഹക്കുവും ബ്ലാസ്റ്റേഴ്സിൻറെ ആദ്യ ഇലവനിൽ ഇറങ്ങി. ഒമ്പതാം മിനിറ്റിൽ പി എം ബ്രിട്ടോയിലൂടെ നേവി മുന്നിലെത്തേണ്ടതായിരുന്നു. പതിനെട്ടാം മിനിറ്റിൽ ഗോളിലേക്ക് ലഭിച്ച മികച്ച അവസരം രാഹുൽ നഷ്ടമാക്കി.

Story Highlight: isl weekend double heades time change

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top