Advertisement

ഹരിതയ്ക്ക് പുതിയ നേതൃത്വം

September 12, 2021
2 minutes Read
news state leadership haritha

എംഎസ്എഫ് ഹരിതയുടെ പുതിയ സംസ്ഥാന കമ്മറ്റിയെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ആയിഷ ബാനു പിഎച്ചിനെ പ്രസിഡൻ്റായും റുമൈസ റഫീഖിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഷാഹിദ റാഷിദ, ആയിഷ മറിയം, നജ്‌വ ഹനീന എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. അഷ്ഫില, ഫായിസ, അദീല ഫർസാന എന്നിവർ സെക്രട്ടറിമാർ ആണ്. നൈന സുരേഷ് ആണ് ട്രഷറർ. (news state leadership haritha)

കഴിഞ്ഞ ദിവസമാണ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിടാൻ മുസ്ലിം ലീഗ് തീരുമാനിച്ചത്. ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി പറഞ്ഞു. ഹരിത നേതാക്കൾ പാർട്ടി അച്ചടക്കം തുടർച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത് എന്നും ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു.

പല തവണ സംസ്ഥാന നേതൃത്വതം ആവശ്യപ്പെട്ടിട്ടും വനിത കമ്മിഷന് നൽകിയ പരാതി പിൻവലിക്കാൻ ഹരിത തയ്യാറായില്ല. പത്ത് പേരടങ്ങുകുന്ന ഹരിത നേതാക്കൾക്കെതിരെയാണ് നടപടി. അച്ചടക്ക ലംഘനം എന്നുള്ളത് കൊണ്ട് മുസ്ലിം ലീഗ് പറയുന്നത് പാർട്ടി ഫോറത്തിൽ പറയേണ്ട കാര്യങ്ങൾ പൊതു സമൂഹത്തിൽ അവതരിപ്പിച്ചു അത് വനിതാ കമ്മീഷനിൽ പരാതിയായി നൽകി എന്നുള്ളതാണ്.

Read Also : ഹരിത തർക്കത്തിന് കാരണം നവാസിന്റെ പരാമർശങ്ങളല്ല; പിന്നിൽ ഗൂഢാലോചനയെന്ന് പി എം എ സലാം

പരാതി ഉണ്ടെങ്കിൽ ലീഗ് നേതൃത്വത്തിന് ഔദ്യോഗികമായി നൽകേണ്ട ഒന്നാണ്. എന്നാൽ ആ പ്രവണത ഹരിത നേതാക്കൾ നടത്തിയില്ല. അതുപോലെ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രചാരണം നടത്തി. എം എസ് എഫ് നേതാക്കൾക്ക് എതിരെ രംഗത്തെത്തി ഇതൊക്കെയാണ് നടപടിക്ക് കാരണമെന്ന് മുസ്ലിം ലീഗ് നേതൃത്വവും പറയുന്നത്. എംഎസ്എഫ് നേതാക്കൾക്കെതിരെ പരാതി കൊടുത്ത പെൺകുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. താനടക്കം കടന്നുപോവുന്നത് കടുത്ത മാനസിക വിഷമത്തിലൂടെയാണെന്നും ഫാത്തിമ തഹ്‌ലിയ വെളിപ്പെടുത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് വളരെ ശക്തമായ നടപടിയുമായി ലീഗ് മുന്നോട്ട് പോയത്.

പി കെ നവാസ് അടക്കമുള്ള നേതാക്കൾക്കെതിരെ നടപടി വേണമെന്ന ഹരിത നേതാക്കളുടെ ആവശ്യം ലീഗ് നേതൃത്വം അംഗീകരിച്ചില്ല. നടപടി നവാസിൻറെ ഖേദപ്രകടനത്തിൽ ഒതുങ്ങി.പാർട്ടിയാണ് പ്രധാനമെന്നും വിവാദങ്ങൾ ഇതോടെ അവസാനിക്കട്ടെയെന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ നവാസ് പറഞ്ഞു. എന്നാൽ ഈ വിശദീകരണത്തിൽ ഹരിത നേതാക്കൾ തൃപ്തരായില്ല. പ്രശ്നം പരിഹരിച്ചെന്ന് ലീഗ് നേതൃത്വം അറിയിച്ചെങ്കിലും ഹരിത നേതാക്കൾ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിച്ചില്ല. പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.

Story Highlight: news state leadership haritha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top