പാലാ ബിഷപ്പിന് പിന്തുണയറിയിച്ച് എസ്എംവൈഎം-കെസിവൈഎം പ്രകടനം

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയറിയിച്ച് എസ്എംവൈഎം-കെസിവൈഎം പ്രകടനം. പാലായില്‍ മൂന്ന് ഭാഗങ്ങളിലായി നടന്ന റാലിയില്‍ 500ല്‍ അധികം പേര് പങ്കെടുത്തു. നര്‍കോട്ടിക്സ് പരാമര്‍ശ വിവാദത്തില്‍ ബിഷപ്പിന് വിമര്‍ശനമറിയിച്ച് സമസ്ത മുഖപത്രവും ബിഷപ്പിനെ പിന്തുണച്ച് ദീപിക ദിനപത്രവും ഇന്ന് രംഗത്തെത്തി.
വിഷം ചീറ്റുന്ന നാവുകളും മൗനം ഭജിക്കുന്ന മനസ്സുകളും എന്ന പേരില്‍ സുപ്രഭാതം പത്രത്തിലെഴുതിയ എഡിറ്റോറിയലിലാണ് സമസ്തയുടെ വിമര്‍ശനം. ബിഷപ്പ് നടത്തിയ നര്‍കോട്ടിക്സ് ജിഹാദ് പരാമര്‍ശത്തിന് തെളിവ് ഹാജരാക്കാന്‍ മുഖപത്രം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നിശിതമായി വിമര്‍ശിച്ചാണ് ദീപിക ലേഖനം. ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്ലിം തീവ്രവാദികളെ ഭയന്നാകാമെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.
Story Highlight: pala bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here