Advertisement

ബിഷപ്പിന്റെ പ്രസ്‍താവന ഗുണത്തേക്കാൾ ദോഷമെങ്കിൽ പിൻവലിക്കണം; മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍

September 12, 2021
1 minute Read

നാർകോട്ടിക് ജിഹാദ് ബിഷപ്പിന്റെ പ്രസ്‍താവന ഗുണത്തേക്കാൾ ദോഷമെങ്കിൽ പിൻവലിക്കണമെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ. എല്ലാ മതാചാര്യന്മാർക്കും ഇത് ബാധകകമെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍. തെറ്റുകൾ ചൂണ്ടികാട്ടുമ്പോൾ വിഭാഗീയതയും രാഷ്ട്രീയ മുതലെടുപ്പും നടത്തുന്നത് ശരിയല്ല. മത സൗഹാർദ്ദം നിലനിർത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് തിയഡോഷ്യസ് മേത്രോപ്പൊലീത്ത വ്യക്തമാക്കി.

Read Also : മുമ്പും വർഗീയ പരാമർശം നടത്തിയിരുന്നു; പാലാ ബിഷപ്പിനെ തള്ളി കന്യാസ്ത്രീകൾ

കൂടുതല്‍ സംസാരിക്കും തോറും മുറിവുകള്‍ ഉണ്ടാകുകയാണ്. മതസൗഹാർദ്ദം ഉറപ്പിക്കണമെന്നും തിയഡോഷ്യസ് മാര്‍ത്തോമ്മാ പറഞ്ഞു. ലാഭേച്ഛയെ കരുതി മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവണതയുണ്ടെങ്കിൽ ദോഷകരം. പ്രസ്‌താവനകളുടെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം. ഉപയോ​ഗിച്ച് കൂടാത്ത വാക്കാണ് പാലാ ബിഷപ്പ് പറഞ്ഞത്. പറയുന്ന കാര്യങ്ങളിൽ‌ സഭ നേതൃത്വം ജാ​ഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top