ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് അപകടം; രണ്ട് കുട്ടികള്‍ മരിച്ചു
ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് അപകടം. സബ്ജി മണ്ഡി മേഖലയിലാണ് അപകടമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ പകുതിഭാഗം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നതിനാല്‍ തൊഴിലാളികള്‍ മാത്രമായിരുന്നു കെട്ടിടത്തിയുണ്ടായിരുന്നത്. സമീപത്ത് കൂടി നടന്നു പോകുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടേ ദേഹത്തേക്ക് കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. ഇരുവരേയും പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷപ്പെടുത്തിയ ഒരു തൊഴിലാളി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ് . കുടുങ്ങി കിടക്കുന്ന ആളുകളുടെ എണ്ണം വ്യക്തമല്ലെന്ന് ഡിസിപി അറിയിച്ചു.
നിര്‍മാണ പ്രവര്‍ത്തനത്തിനായി ഉപയോഗച്ചിരുന്ന ഇലക്ട്രിക് ഡ്രില്ലാണ് കെട്ടിടം തകരാന്‍ കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൊലീസും ദേശീയ ദുരന്തനിവാരണ സേനയും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Story Highlight: Four-storey building collapses in delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here