നർകോട്ടിക് ജിഹാദ് വിവാദം; പാലാ ബിഷപ്പിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു; കെ സുരേന്ദ്രൻ

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് ബിജെപി. നർകോട്ടിക് ജിഹാദ് ആരോപണത്തിൽ പാലാ ബിഷപ്പിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്നും ക്രൈസ്‌തവ സമൂഹത്തെ വോട്ട് വാങ്ങാൻ മാത്രം ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഉള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
പാലാ ബിഷപ്പ് എന്ത് പറഞ്ഞുവെന്നത് പ്രസക്തമാണ്. നർകോട്ടിക് ജിഹാദിനേക്കുറിച്ച് യു എൻ തലത്തിൽ വരെ ചർച്ച നടന്നതാണ്. ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
ഈരാറ്റുപ്പെട്ടയിലെ ഗുണ്ടാസംഘങ്ങളെ പേടിക്കുന്ന പാർട്ടിയല്ല ബി ജെ പി. പാലാ ബിഷപ്പിന്റെ പരാമർശത്തെ കേരളത്തിലെ രണ്ട് മുന്നണികളും മോശമായി കാണുന്നത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും വിഷയത്തിൽ രണ്ട് അഭിപ്രായമാണെന്നും ബിഷപ്പ് പറഞ്ഞത് യാഥാർത്ഥ്യമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഇതിനിടെ ബിഷപ്പിന് പിന്തുണ അറിയിച്ച് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ളയും ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തെത്തി. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ന്യൂനപക്ഷ വിഷയങ്ങളില്‍ പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി
Read Also : നർകോട്ടിക് ജിഹാദ് വിവാദം; സർക്കാർ ഇടപെടണമെന്ന് വി ഡി സതീശൻ
പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്നും സാമൂഹിക തിന്മകള്‍ക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാന്‍ ആകില്ലെന്നും ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
Read Also : നർകോട്ടിക് ജിഹാദ് വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി
Story Highlight: k Surendran on narcotic jihad controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here