Advertisement

ശസ്ത്രക്രിയയ്ക്ക് വേണ്ടത് 60 ലക്ഷം രൂപ; കരൾ രോഗബാധിതയായ 19-കാരി സഹായം തേടുന്നു

September 13, 2021
2 minutes Read
kannur girl seeks financial help

കണ്ണൂർ ചിറക്കലിൽ കരൾ രോഗബാധിതയായ പത്തൊൻപതുകാരി ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. 60 ലക്ഷം രൂപയോളം ചിലവ് വരുന്ന ചികിത്സയ്ക്ക് നിർധനരായ കുടുംബത്തിനു മുന്നിൽ മറ്റു വഴികളില്ല.

ചിറയ്ക്കൽ ഗ്രാമപഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിലാണ്  തീർത്ഥ സുമേഷ് എന്ന പത്തൊൻപതുകാരിയുടെ വീട്. കരൾ രോഗം ബാധിച്ച് ഏതാനും വർഷങ്ങളായി ചികിത്സയിലാണ് തീർത്ഥ. കരൾ മാറ്റിവെക്കണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ നൽകിയ നിർദേശം.
ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി 60 ലക്ഷത്തോളം രൂപ വേണ്ടിവരും. നിർമാണ തൊഴിലാളിയായ അച്ഛൻ സുമേഷ് ഏക ആശ്രയമായിട്ടുള്ള  കുടുംബം കടുത്ത സാമ്പത്തിക പരാധീനതയിലാണ്.

Read Also : കൊവിഡ് സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനങ്ങള്‍ക്ക് ആറാംഘട്ട ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

കണ്ണൂർ ചിന്മയ കോളേജിൽ ബികോമിന് പഠിക്കുന്ന തീർത്ഥയ്ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാൻ സഹായം കൂടിയേ തീരൂ. നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും ആവശ്യമായ തുക സ്വരൂപിക്കാനായിട്ടില്ല.

തീർത്ഥയ്ക്കായി കൈകോർക്കാം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :

സൗത്ത് ഇന്ത്യൻ ബാങ്ക്
ചാലാട് ബ്രാഞ്ച്
അക്കൗണ്ട് നമ്പർ :
0 9 5 5 0 7 3 0 0 0 0 0 0 1 4 9
ഐ എഫ് എസ് സി: SIBL 0 0 0 0 9 5 5
ഗൂഗിൾ പേ നമ്പർ: 8 8 9 1 7 6 8 6 7 8

Story Highlight: kannur girl seeks financial help

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top