Advertisement

പീരുമേട്ടിലും മണ്ണാർക്കാട്ടും ഉണ്ടായത് സംഘടനാപരമായ വീഴ്ച: സി.പി.ഐ.

September 13, 2021
1 minute Read
Peerumed Mannarkkad CPI

പീരുമേട്ടിലും മണ്ണാർക്കാട്ടും സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് സി.പി.ഐ വിലയിരുത്തൽ. നാട്ടികയിൽ മുൻ എം.എൽ.എ. ഗീത ഗോപി തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പ്രവർത്തിച്ചില്ലെന്നും വിമർശനം. മണ്ണാർക്കാട് മണ്ഡലത്തിലെ തോൽവിക്ക് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്.

അതേസമയം, സി.പി.ഐ.യുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സി.പി.ഐ.എമ്മിന് കടുത്ത വിമർശനം. കരുനാഗപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളിൽ സി.പി.ഐ.എമ്മിന് വീഴ്ചയുണ്ടായെന്ന് സി.പി.ഐ. അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ.എമ്മിന്റെ വോട്ട് ചോർന്നുവെന്നും ഘടകകക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Read Also : നർകോട്ടിക് ജിഹാദ് വിവാദം: പാലാ ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത

ഐ.എൻ.എൽ മൽസരിച്ച കാസർഗോഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാൻ പോലും സിപിഐഎമ്മിന് താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വിമർശനം. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഇടതുവോട്ടുകൾ ചോർന്നുവെന്നാണ് കണ്ടെത്തൽ. സിപിഐഎമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചാത്തുകളിൽ മുന്നേറാൻ കഴിഞ്ഞില്ലെന്നതാണ് വോട്ടുമറിക്കലിന്റെ സംശയമായി പ്രകടിപ്പിക്കുന്നത്. പറവൂരിൽ സിപിഐഎം നേതാക്കളുടെ പ്രവർത്തനങ്ങൾ സംശയകരമായിരുന്നു എന്നതാണ് മറ്റൊരു വിമർശനം.സിപിഐഎം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകകക്ഷികളെ പ്രചാരണത്തിൽ സഹകരിപ്പിച്ചില്ലെന്നും കൂട്ടായ ആലോചനകൾ സിപിഐഎം നടത്തിയില്ലെന്നും സിപിഐയുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു.

Story Highlight: Peerumed Mannarkkad CPI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top