കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; പാലാ ബിഷപ്പിനെതിരെ പ്രകടനം നടത്തിയ 50 പേര്‍ക്കെതിരെ കേസ്

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധം നടത്തിയ മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പൊലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനുമാണ് കേസ്. 50 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ബിഷപ്പിന്റെ നാര്‍കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തിനെതിരെയായിരുന്നു പ്രകടനം.
നൂറിലധികം പേര്‍ പങ്കെടുത്ത പ്രകടനത്തില്‍ കണ്ടാലറിയാവുന്ന അന്‍പത് നേതാക്കള്‍ക്കെതിരെയാണ് കേസ്. കൂടുതല്‍ പേര്‍ക്കെതിരെ കേസടുക്കുമെന്നും പൊലീസ് അറിയിച്ചു.
Read Also : നർകോട്ടിക് ജിഹാദ് പരാമർശം: സർക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് പാലാ രൂപത
അതിനിടെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക വന്നാല്‍ സഹകരിക്കുമെന്ന് പാലാ രൂപത അറിയിച്ചു. ‘ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന സദുദ്ദേശത്തോടെയാണ്, അതിന് മറ്റുള്ളവര്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നു. ഒരു മതത്തെയും ദ്രോഹിക്കാന്‍ ആയിരുന്നില്ല ബിഷപ്പിന്റെ പരാമര്‍ശം. അതിനാല്‍ ഈ വിഷയത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യം’. സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlight: protest against pala bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here