Advertisement

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ

September 13, 2021
1 minute Read
who approve covaxin soon

ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളുടെ പരാതികൾ പരിഹരിക്കപ്പെടും. കൊവാക്സിൻ കയറ്റുമതിക്കും അം​ഗീകാരം സഹായകമാകും.

ഇന്ത്യയിൽ നിലവിൽ ഉപയോ​ഗത്തിലുള്ള മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോട്ടെക്ക് വികസിപ്പിച്ച കൊവാക്സിൻ. 78 ശതമാനം ഫലപ്രാപ്തിയുള്ള കൊവാക്സിനെ കുറിച്ചുള്ള കൂടുതൽ പഠന റിപ്പോർട്ട് പുറത്തുവരാനുണ്ട്. ​ഗുരുതര കൊവിഡ് ലക്ഷണങ്ങൾക്കെതിരെ 93.4 ശതമാനം ഫലപ്രാപ്തിയും അസിംറ്റമാറ്റിക് കൊവിഡിൽ നിന്ന് 63.6 ശതമാനം സംരക്ഷണവും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Read Also : കൊവിഷീൽഡ്- കോവാക്സിൻ മിശ്രിത വാക്സിൻ ഫലപ്രദം : ഐസിഎംആർ

​ഗുണനിലവാരം, സുരക്ഷ, ഫലപ്പാപ്തി, റിസ്ക് മാനേജ്മെന്റ് പ്ലാൻസ്, എന്നിവ കണക്കിലെടുത്താണ് ലോകാരോ​ഗ്യ സംഘടന വാക്സിന് അടിയന്തര ഉപയോ​​ഗത്തിനുള്ള അനുമതി നൽകുന്നത്. നിലവിൽ ആസ്ട്രസിനെക്ക-ഓക്സ്ഫോർ വാക്സിൻ, ജോൺസൻ ആന്റ് ജോൺസൻ, ഫൈസർ, സിനോഫാം , സിനോവാക്ക് എന്നീ വക്സിനുകൾക്ക് അടിയന്തര ഉപയോ​ഗത്തിനായി ലോകാരോ​ഗ്യ സംഘടന അനുമതി നൽകിയിട്ടുണ്ട്.

Story Highlight: who approve covaxin soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top