Advertisement

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാക്കള്‍ക്കായി ഇന്നും തെരച്ചില്‍ തുടരും

September 14, 2021
Google News 1 minute Read
mbbs students missing bharatapuzha

പാലക്കാട് വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കള്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. തെരച്ചിലിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്. ഇന്നലെ ദേശീയ ദുരന്ത നിവാരണ സേന മാന്നനൂര്‍ മുതല്‍ ചെറുതുരുത്തി വരെയുള്ള ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു.

വിവിധ സംഘങ്ങളായി തിരഞ്ഞാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍കോളജില്‍ വിദ്യാര്‍ത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ (23), ചേലക്കര സ്വദേശി മാത്യു എബ്രഹാം (23) എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. കനത്ത മഴയും പുഴയിലെ ഒഴുക്ക് കൂടിയതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

മാന്നനൂര്‍ ഉരുക്കു തടയണ പ്രദേശത്ത് വെച്ചാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. ഗൗതം കൃഷ്ണയും മാത്യു എബ്രഹാമും ഉള്‍പ്പെടെ ഏഴുപേരാണ് ഭാരതപ്പുഴയില്‍ എത്തിയത്. ഒരാള്‍ ഒഴുക്കില്‍പ്പെടുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു രണ്ടാമത്തെയാളും അപകടത്തില്‍പ്പെട്ടതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Read Also : ഇന്ന് കൊവിഡ് അവലോകന യോഗം; കൂടുതല്‍ ഇളവുകള്‍ അറിയാം

മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് കാണാതായ യുവാക്കള്‍. ഷൊര്‍ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ഒറ്റപ്പാലം പൊലീസും ഇന്നലെ നടത്തിയ തെരച്ചില്‍ രാത്രിയോടെ അവസാനിപ്പിക്കുകയായിരുന്നു.

Story Highlight: mbbs students missing bharatapuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here