ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നശേഷം 21 സിപിഐഎമ്മുകാർ കൊല്ലപ്പെട്ടു: സീതാറാം യെച്ചൂരി

ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നശേഷം 21 സിപിഐഎമ്മുകാർ കൊല്ലപ്പെട്ടുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് അക്രമങ്ങൾ നടക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു.
തൃപുരയിൽ സാഹചര്യം ഗുരുതരമാണെന്നും പ്രതിപക്ഷ പാർട്ടികൾ കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും യെച്ചൂരി പറഞ്ഞു. സ്ത്രീകളെ അടക്കം ബിജെപി ഗുണ്ടകൾ ആക്രമിക്കുന്നുണ്ട്. വിഷയത്തിൽ ഇടപെടാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് നൽകിയ കത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് യെച്ചൂരി പറയുന്നു.
ത്രിപുരയിൽ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നുെവെന്ന് മുതിർന്ന നേതാവ് മണിക് സർക്കാരും ചൂണ്ടിക്കാട്ടി. എംഎൽഎമാരെ സ്വന്തം മണ്ഡലത്തിൽ പോകാൻ അനുവദിക്കുന്നില്ലെനനും തന്നെ 15 തവണ തടഞ്ഞതായും മണിക് സർക്കാർ വ്യക്തമാക്കി.
Read Also : ത്രിപുര ലക്ഷ്യമിട്ട് തൃണമൂല്‍; അഭിഷേക് ബാനര്‍ജി റോഡ് ഷോയുമായി ഇറങ്ങും
മാധ്യമങ്ങൾക്ക് നേരെയും വലിയ അക്രമം നടക്കുന്നു. തെരെഞ്ഞെടുപ്പുകളിൽ നോമിനേഷൻ നൽകാൻ പോലും പ്രതിപക്ഷ പാർട്ടികളെ അനുവദിക്കുന്നില്ല. ജനാധിപത്യം ധ്വംസനമാണ് തൃപുരയിൽ നടക്കുന്നത്. മനുഷ്യവകാശങ്ങൾക്ക് ഒരു പരിഗണനയും ഇല്ലാത്ത സംസ്ഥാനമായി തൃപുര മാറിയെന്നും കേന്ദ്രസർക്കാരിന്റെ സമ്മതത്തോടെ ആണ് അക്രമികൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Story Highlight: tripura 21 cpim dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here